സുഹൃദ്‍രാഷ്ട്രം ദുർബലപ്പെടരുതെന്ന് യു.എസ് തിരിച്ചറിയണം -നിർമല

വാഷിങ്ടൺ: ഒരു സുഹൃദ്‍രാഷ്ട്രത്തെയാണ് ഇന്ത്യയിൽ നിന്ന് യു.എസ് പ്രതീക്ഷിക്കുന്നതെങ്കിൽ ആ രാഷ്ട്രം ദുർബലപ്പെടാൻ പാടില്ലെന്നത് അവർ തിരിച്ചറിയണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ഇന്ത്യയുടെ റഷ്യൻ സൗഹൃദം സൂചിപ്പിച്ചായിരുന്നു ധനമന്ത്രിയുടെ പരാമർശം. ഐ.എം.എഫിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ധനമന്ത്രി യു.എസിലെത്തിയത്.

ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണ്. യുക്രെയ്ൻ യുദ്ധാനന്തരം സാധ്യതകളുടെ കൂടുതൽ ജാലകങ്ങൾ തുറക്കുകയാണ്. അതിനൊപ്പം സുഹൃദ്‍രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരമായ നില തിരിച്ചറിയേണ്ടതുണ്ട്.

ഒരുകാരണത്താലും ഒരു സുഹൃദ്‍രാഷ്ട്രം ദുർബലപ്പെടാൻ അനുവദിക്കാൻ പാടില്ല. ഉറപ്പായും യു.എസുമായുള്ള ബന്ധവും ഇന്ത്യക്ക് പ്രധാനമാണ്. - നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Nirmala Sitharaman on India-US ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.