ദസോ ഏവിയേഷൻ റിലയൻസുമായി കരാർ ഉണ്ടാക്കിയത്​ അറിഞ്ഞിരുന്നില്ല -പ്രതിരോധ മന്ത്രി

ന്യൂഡൽഹി: പ്രതിരോധമന്ത്രിയുടെ ഫ്രാൻസ്​ സന്ദർശനം റഫാൽ അ​ഴിമതി മറച്ചുവെക്കുന്നതിനാ​െണന്നുള്ള കോൺഗ്രസി​​​​െൻറ ആരോപണത്തിനി​െട വിശദീകരണവുമായി നിർമല സീതാരാമ​ൻ. റഫാൽ യുദ്ധ വിമാന നിർമാണത്തിന്​ അനിൽ അംബാനിയു​െട റിലയൻസിനെ തെരഞ്ഞെടുത്തതിൽ സർക്കാറിന്​ പങ്കി​െല്ലന്ന്​ മന്ത്രി പറഞ്ഞു.

ഫ്രഞ്ച്​ കമ്പനിയായ ദസോ ഏവിയേഷൻ റിലയൻസുമായി കരാർ ഉണ്ടാക്കുമെന്ന്​ അറിയില്ലായിരുന്നു. ഫ്രഞ്ച്​ സർക്കാറുമായി ഉണ്ടാക്കിയ കരാർ പ്രവർത്തന സജ്ജമായ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാമെന്നതാണ്​. ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള കരാറിൽ ഒരു സ്വകാര്യ കമ്പനിക​െള കുറിച്ചും പറയുന്നില്ല എന്നും മന്ത്രി വ്യക്​തമാക്കി. ദസോ ഏവിയേഷൻ സന്ദിർശിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ താൻ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നയാളാണ്​. അതിനാൽ അവിടെ പോയി കാണണം. അവർ അതിന്​ ക്ഷണിക്കുകയും ചെയ്​തിട്ടുണ്ടായിരുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Tags:    
News Summary - Nirmala Explains France Tour - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.