നിർഭയ കേസ്​: പുതിയ മരണവാറണ്ട്​ പുറപ്പെടുവിക്കാതെ കോടതി

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണവാറണ്ട്​ പുറപ്പെടുവിക്കണമെന്ന തീഹാർ ജയിൽ അധികൃതരുടെ ഹ രജി ഡൽഹി പട്യാല ഹൗസ്​ കോടതി തള്ളി. പ്രതികളെ ഫെബ്രുവരി 20ന്​ തൂക്കിലേറ്റാൻ വാറണ്ട്​ പുറപ്പെടുവിക്കണമെന്നായിരു ന്നു തീഹാർ ജയിൽ അധികൃതരുടെ ആവശ്യം. എന്നാൽ, പ്രതികൾ വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ​ ചൂണ്ടിക്കാട്ടിയാണ്​ പട്യാല ഹൗസ്​ കോടതിയുടെ നടപടി.

നിർഭയ കേസ്​ പ്രതികളായ മുകേഷ്​ സിങ്​, വിനയ്​ ശർമ്മ, അക്ഷയ്​ കുമാർ സിംഗ്​ എന്നിവരുടെ ദയാഹരജി രാഷ്​ട്രപതി തള്ളിയതിന്​ പിന്നാലെയാണ്​ തീഹാർ ജയിൽ അധികൃതർ കോടതി​െയ സമീപിച്ചത്​. പ്രതി പവൻകുമാർ ഗുപ്​ത ദയാഹരജി സമർപ്പിക്കാത്തതും ഹരജിയിൽ ജയിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

നിർഭയ കേസ്​ പ്രതികൾക്ക്​​ വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ ഹൈകോടതി ഒരാഴ്​ചത്തെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ്​ കോടതി ഒരാഴ്​ചത്തെ സമയം അനുവദിച്ചത്​. നേരത്തെ രണ്ട്​ തവണ നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാൻ കോടതി മരണവാറണ്ട്​ പുറപ്പെടുവിച്ചെങ്കിലും ഇവർ നിയമനടപടികളുമായി മുന്നോട്ട്​ പോയതോടെ വാറണ്ട്​ റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Nirbhaya: Tihar Plea To Hang Convicts Rejected-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.