നിർഭയ കേസ്​; തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെ ദയാഹരജി നൽകി പവൻ ഗുപ്​ത

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാല്​ പ്രതികളിലൊരാളായ പവൻ ഗുപ്​ത രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെയാണ് ദയാഹരജി നൽകിയത്.

ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പവൻഗുപ്തയുടെ തിരുത്തൽ ഹരജി​ തള്ളിയിരുന്നു​. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് തള്ളിയതിന് പിന്നാലെയാണ് ദയാഹരജി നൽകിയത്.

പ്രതികളുടെ വധശിക്ഷ സ്​റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. അക്ഷയ്​ കുമാർ സിങ്, പവൻ ഗുപ്​ത, മുകേഷ്​ കുമാർ, വിനയ്​ ശർമ എന്നിവരുടെ വധശിക്ഷ മാർച്ച്​ മൂന്നിന്​ നടപ്പാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ദയാഹരജി സമർപ്പിച്ച സാഹചര്യത്തിൽ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാൻ സാധ്യതയില്ല.

കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹരജി നേരത്തേ രാഷ്​ട്രപതി തള്ളിയിരുന്നു. ദയാഹരജി തള്ളിയതിനെതിരെ മുകേഷും വിനയ്​ ശർമയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി. എന്നാൽ അക്ഷയ്​ കുമാർ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.

Tags:    
News Summary - Nirbhaya case- Pawan guptas curative petition has been dismissed by The Supreme court -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.