നിർഭയ കേസ്: ചികിത്സ വേണമെന്ന വിനയ് ശർമയുടെ ഹരജി തള്ളി

ന്യൂഡൽഹി: മാനസികാസ്വാസ്​ഥ്യത്തിന്​ ചികിത്സ വേണമെന്ന, നിർഭയ കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട​ പ്രതികളിൽ ഒര ാളായ വിനയ്​ ശർമയുടെ അപേക്ഷ കോടതി തള്ളി. നേരത്തേ ജയിലിൽ അക്രമാസക്തനായ ഇയാളുടെ തലക്കും വലതുകൈക്കും പരിക്കേറ്റ ിരുന്നു. ഇതേത്തുടർന്നാണ്​ പ്രതിക്ക്​ മാനസിക പ്രശ്​നങ്ങളുണ്ടെന്നുകാട്ടി കോടതിയിൽ അപേക്ഷ എത്തിയത്​.

ഡൽഹി അഡീഷനൽ സെഷൻസ്​ ജഡ്​ജി ധർമേന്ദർ റാണ‍യാണ് അപേക്ഷ തള്ളിയത്​. ഹരജി തള്ളിയത്. വിനയ്​ ശർമ വസ്​തുത വളച്ചൊടിച്ചതാണെന്നും പരിക്ക്​ സാരമുള്ളതല്ലെന്നും മാനസിക രോഗമില്ലെന്നും തീഹാർ ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. ​പ്രതികളെ ദിവസവും വൈദ്യപരിശോധനക്ക്​ വിധേയരാക്കാറുണ്ടെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും മാനസികാരോഗ്യ വിദഗ്​ധൻ അറിയിച്ചു. വി​ന​യ്​ ശ​ർ​മ​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ലാ​യ​താ​യും ഇ​ക്കാ​ര​ണ​ത്താ​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാദിച്ചെങ്കിലും സ്വീകരിച്ചില്ല.

മ​നോ​രോ​ഗ​ത്തി​നും ത​ല​ക്കും കൈ​ക്കു​മേ​റ്റ പ​രി​​ക്കി​നു​മാ​ണ്​ വി​ന​യ്​ ശ​ർ​മ​ ചി​കി​ത്സ ആ​വ​ശ്യ​പ്പെ​ട്ട​ത്. ദിവസങ്ങൾക്ക് മുമ്പ് തി​ഹാ​റി​ലെ മൂ​ന്നാം ന​മ്പ​ർ ജ​യി​ലി​ൽ വി​ന​യ്​ ശ​ർ​മ ചു​വ​രി​ൽ സ്വ​യം ത​ല​യി​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചിരുന്നു.

കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ മാ​ർ​ച്ച്​ മൂ​ന്നി​ന്​ രാ​വി​ലെ ആ​റിന് ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രിക്കുകയാണ്.

Tags:    
News Summary - Nirbhaya case Delhi court dismisses Vinay Sharma's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.