നീരവ്​ മോദിയുടെ ഒമ്പത്​ ആഡംബര കാറുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നിന്ന്​ തട്ടിപ്പ്​ നടത്തിയ വജ്ര വ്യവസായി നീരവ്​ മോദിയുടെ ഒമ്പത്​ ആഡംബര കാറുകൾ പിടിച്ചെടുത്തു. എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റാണ്​ കാറുകൾ പിടിച്ചെടുത്തത്​. റോൾസ്​ റോയ്​സ്​ ഗോസ്​റ്റ്​, രണ്ട്​ മെഴ്​സിഡെസ്​ ബെൻസ്​ ജി.എൽ ക്ലാസ്​, പോർഷേ പനാമരേ, ​ഹോണ്ടയുടെ മൂന്ന് ആഡംബര കാറുകൾ, ടോയോട്ട ഫോർച്യൂണർ എന്നിവയെല്ലാമാണ്​ ഇ.ഡി പിടിച്ചെടുത്തത്​.

നീരവ്​ മോദിയുടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 94 കോടി രൂപ മൂല്യം വരുന്ന മ്യൂച്ചൽഫണ്ട്​, ഒാഹരികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. കള്ളപ്പണം തടയുന്നത്​ പ്രകാരമുള്ള നിയമപ്രകാരമാണ്​ ഇവ പിടിച്ചെടുത്തത്​. 

നീരവ്​ ​മോദിയുമായും മെഹുൽ ചോക്​സിയുമായി ബന്ധപ്പെട്ട കടലാസ്​ കമ്പനികൾക്കെതിരായ നടപടികൾ ശക്​തമാക്കുമെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്​. ബുധനാഴ്​ച നീരവി​​​െൻറ 10 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി പിടിച്ചെടുത്തിരുന്നു. 

Tags:    
News Summary - Nirav Modi's 9 Luxury Cars Seized, Rolls Royce, Porsche Among Them-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.