ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഒമ്പത് മാസം പ്രായമായ ആൺകുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചു. തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത് മടങ്ങിയ പിതാവിൽ നിന്നാണ് കുഞ്ഞിന് രോഗം പകർന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. എന്നാൽ, എവിടെ നടന്ന തബ് ലീഗ് സമ്മേളനത്തിലാണ് പിതാവ് പങ്കെടുത്തതെന്നോ എന്നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വെളളിയാഴ്ചയാണ് ഈ കുഞ്ഞടക്കം മൂന്നു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഉത്തരാഖണ്ഡിൽ കോവിഡ് രോഗികളുടെ എണ്ണം 40 ആയി.
ഡെറാഡൂണിലെ ജഖാനിലുള്ള സ്കൂളിൽ സജ്ജമാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോൾ. കുഞ്ഞിന്‍റെ മാതാവിന്‍റെ പരിശോധനാ ഫലം നെഗറ്റിവ് ആയിരുന്നു.
കുഞ്ഞിന്‍റെ പിതാവടക്കം 10 തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.