Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ കാർ കിണറ്റിൽവീണ് ഒമ്പത് മരണം
മുംബൈ: മഹാരാഷ്ട്രയിലെ ദിൻഡൊരിയിൽ കാർ കിണറിൽപതിച്ച് ആറ് കുട്ടികളടക്കം കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം. ശിവജി നഗറിലെ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിന്റെ വാർഷിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി പത്തരക്കാണ് ദുരന്തം.
12.20 ഓടെയാണ് വാഹനം പുറത്തെടുക്കാനായതെന്നും ആരെയും രക്ഷിക്കാനായില്ലെന്നും ജില്ല കലക്ടർ ആയുഷ് പ്രസാദ് പറഞ്ഞു. കിണറിന്റെ ഉടമക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.