Posted On
date_range Updated On
date_range രണ്ട് വ്യത്യസ്ത വാഹനാപകടത്തിൽ ഉത്തരാഖണ്ഡിൽ 12 മരണം
ഡെറാഡൂൺ: രണ്ട് വ്യത്യസ്ത വാഹനാപകടത്തിൽ ഉത്തരാഖണ്ഡിൽ 12 പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെ യ്തു.
18 കുട്ടികളടങ്ങിയ സ്കൂൾ ബസ് തെഹ്രി ഗർവാളിലെ കംഗ്സാലിയിൽ മറിഞ്ഞ് ഒമ്പത് കുട്ടികൾ മരിച്ചു. എട്ട് കുട്ടികൾക്ക് പരിക്കേറ്റു. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തുകയും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ബദ്രിനാഥ് ദേശീയപാതയിലാണ് മറ്റൊരപകടം നടന്നത്. ലംബാഗഡ് മേഖലയിൽ വലിയ ഉരുളൻ പാറ ബസിന് മുകളിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.