5 കോടി രൂപയുടെ ലഹരി മരുന്നുകൾ ഭക്ഷണ പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നൈജീരിയൻ യുവതി ഡൽഹിയിൽ പിടിയിൽ

ഡൽഹി: ഭക്ഷണവസ്തുക്കൾക്കിടയിൽ വച്ച് കടത്താൻ ശ്രമിച്ച അഞ്ച് കോടി വില വരുന്ന എം.ഡി.എം.എയുമായി നൈജീരിയൻ യുവതി പിടിയിൽ. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ബസ്സിൽ സഞ്ചരിക്കവെയാണ് യുവതിയെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പിടികൂടിയത്.

ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി മുതൽ നൈജീരിയൻ യുവതി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. 50 കിലോമീറ്ററോളം യുവതിയെ പിൻതുടർന്നതിനു പിന്നാലെയാണ് കണ്ടെത്താനായത്.

യുവതിയുടെ ബാഗുകൾ പരിശോദിച്ചതിൽ നിന്നും ഭക്ഷ്യ വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്നുകൾ കണ്ടെത്തിയത്. ജ്യൂസ് ബോട്ടിലുകൾക്കും ഓട്സ് പാക്കറ്റുകൾക്കുമിടയിലായി 2.56 കിലോഗ്രാം മെത്താഫിറ്റമിനും 584 എം.ഡി.എം.എ ഗുളികകളും കണ്ടെത്തി.

നൈജീരിയൻ യുവതിയുടെ അറസ്റ്റിനു പിന്നാലെ ലഹരി സംഘത്തിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഡി.ആർ.ഐ. യുവതി വലിയ ലഹരി സംഘടനയുടെ ഭാഗമാണെന്നാണ് ഡി.ആർ.ഐയുടെ നിഗമനം.

Tags:    
News Summary - Nigerian Woman Caught With Rs 5 Crore Drugs Hidden In Food Packs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.