മുംബൈ: നരേന്ദ്ര മോദിയുടെ കടുത്ത വിമർശകയായ പ്രശസ്ത നർത്തകി മല്ലിക സാരാഭായ് മു ഖ്യാതിഥിയായ അഹ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലെ (എൻ.െഎ.ഡി) ബി രുദദാന ചടങ്ങ് അനിശ്ചിതകാലത്തേക്ക് മാറ്റി. അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് നീട്ടിവെക്കുകയാണെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, മല്ലിക സാരാഭായ് മുഖ്യാതിഥിയായതിനാൽ കേന്ദ്ര ഇടപെടലിനെ തുടർന്നാണ് അവസാന നിമിഷം ബിരുദദാന ചടങ്ങ് മാറ്റിവെച്ചതെന്ന് പറയപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധവും കാരണമായത്രെ.
പൗരത്വ നിയമത്തിനെതിരെയുള്ള ഗുജറാത്തിലെ പ്രതിഷേധങ്ങളിൽ സജീവമാണ് മല്ലിക. കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പിന് കീഴിലാണ് എൻ.െഎ.ഡി. വെള്ളിയാഴ്ചയായിരുന്നു 300 വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. ചടങ്ങ് മാറ്റിവെച്ചതിൽ വിദ്യാർഥികളും നിരാശരാണ്. തങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരാണെന്നും അതിനാൽ സ്ഥാപനത്തെ തന്നെ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.