ശ്രീലങ്ക സ്​ഫോടനം: തമിഴ്​നാട്ടിൽ എൻ.​െഎ.എ പരിശോധന

ചെന്നൈ: ശ്രീലങ്കൻ സ്​ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ തമിഴ്​നാട്ടിൽ എൻ.​െഎ.എ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ഉൗർജിതം. ശ്രീലങ്കൻ ആക്രമണത്തി​​െൻറ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കുന്ന ​െഎ.എസ്​ നേതാവ്​ സഹ്​റാൻ ഹാഷിം ചെന്നൈ ഉൾപ്പെടെ വിവിധ തെന്നിന്ത്യൻ നഗരങ്ങളിൽ എത്തിയിരുന്നതായും ഇയാളുമായി തമിഴ്​നാട്ടിലെ പത്തോളം പേർ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.

എൻ.​െഎ.എ മുമ്പ്​​ രജിസ്​റ്റർ ചെയ്​ത കേസുകളിലെ പ്രതികളുമായി ചുറ്റിപ്പറ്റിയാണ്​ പരിശോധനകൾ നടക്കുന്നത്​. തമിഴ്​നാട്ടിലെ സംഘ്​പരിവാർ സംഘടന നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന്​ ആരോപിച്ച്​ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​ത പ്രതികൾ നിലവിൽ എൻ.​െഎ.എ നിരീക്ഷണത്തിലാണ്​. മൂന്നു മാസം മുമ്പ്​​ ചെന്നൈ മണ്ണടിയിൽ ഹാഷിം എത്തിയിരുന്നതായും എൻ.​െഎ.എക്ക്​ വിവരം ലഭിച്ചിരുന്നു.

ബുധനാഴ്​ച ചെന്നൈ പൂന്ദമല്ലിയിലെ സ്വകാര്യ അപ്പാർട്​മ​െൻറ്​ കെട്ടിടത്തിൽ നടന്ന റെയ്​ഡിൽ പാസ്​പോർട്ട്​ ഉൾപ്പെടെ മതിയായ രേഖകളില്ലാതെ താമസിച്ചിരുന്ന കൊളംബോ സ്വദേശി താനുക് റോഷൻ (33) പിടിയിലായി. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്കും മക്കൾക്കും ആവശ്യമായ രേഖകളുണ്ടായിരുന്നു. താനുക്​ റോഷൻ ‘സുദർശൻ’ എന്ന പേരിലാണ്​ വീട്​ വാടകക്ക്​ എടുത്തിരുന്നത്​. ശ്രീലങ്കയിൽ ഇയാളുടെ പേരിൽ കൊലപാതകക്കേസുണ്ടെന്നും പൊലീസ്​ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നുണ്ട്​. തൗഹീദ്​ ജമാഅത്ത്​ ഉൾപ്പെടെ ചില സംഘടനകളും നിരീക്ഷണത്തിലാണ്​.

2018 ഫെബ്രുവരിയിൽ കുംഭകോണത്ത്​ രാമലിംഗം കൊല്ലപ്പെട്ട കേസിൽ 11 പേരെ അറസ്​റ്റ്​ ചെയ്​ത്​ തിരുച്ചി ജയിലിലടച്ചിരുന്നു. ഇവരുടെ തഞ്ചാവൂർ, ശിവഗംഗ, തിരുച്ചി തുടങ്ങിയ ജില്ലകളിലെ വീടുകളിലും ബന്ധ​െപ്പട്ട കേന്ദ്രങ്ങളിലും എൻ.​െഎ.എ പരിശോധന നടത്തി.

Tags:    
News Summary - NIA raids premises of islamic outfit in TN- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.