മഅ്​ദനിക്ക് മാതാവിനെ കാണാം; മക​െൻറ വിവാഹത്തിന് അനുമതിയില്ല

ബംഗളൂരു: മക​​െൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിന് അനുമതിതേടി പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്ദനി നൽകിയ അപേക്ഷ‍ ബംഗളൂരു എൻ.ഐ.എ കോടതി തള്ളി. രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിന് ഒരാഴ്ച അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. മകൻ ഉമർ മുക്താറി​െൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മഅ്ദനി അപേക്ഷ നൽകിയത്. വിചാരണ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. 

ആഗസ്​റ്റ്​ ഒന്നുമുതൽ 20 വരെ നാട്ടിൽപോകാൻ അനുവദിക്കണം എന്നായിരുന്നു മഅ്ദനിയുടെ ആവശ്യം. മക​​െൻറ കല്യാണത്തിൽ പങ്കെടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് തിങ്കളാഴ്ച അപേക്ഷയിൽ വിധി പറയുന്നതിനിടെ കോടതി ജഡ്ജി ശിവണ്ണ വ്യക്തമാക്കി. രോഗിയായ ഉമ്മയെ കാണുന്നതിന് ആഗസ്​റ്റ് ഒന്നു മുതൽ ഏഴുവരെ നാട്ടിൽ പോകാൻ അനുവദിക്കാമെന്നും കോടതി പറഞ്ഞു. മഅ്ദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു. ആഗസ്​റ്റ്​ ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് മക​​െൻറ കല്യാണം.

ജാമ്യവ്യവസ്​ഥയിൽ ഇളവ് നൽകാൻ വിചാരണ കോടതിക്ക് അധികാരമില്ല. നിലവിലുള്ള ജാമ്യം റദ്ദാക്കി മഅ്ദനിക്ക് തിരികെ ജയിലിൽ പ്രവേശിച്ചതിനുശേഷം പൊലീസ് കസ്​റ്റഡിയിൽ നാട്ടിൽ പോകാമെന്നുള്ള നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടർ സദാശിവ കോടതിയിൽ സ്വീകരിച്ചത്. യാത്ര ഉൾപ്പെടെ കേസിൽ തുടർനടപടികൾക്ക് വിചാരണ കോടതിയെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയതെന്ന മഅ്ദനിയുടെ അഭിഭാഷകരുടെ വാദം കോടതി തള്ളുകയായിരുന്നു.

Tags:    
News Summary - NIA court rejected madani plea to attend his son marriage -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.