ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ബ ിൽ ലോക്സഭ പാസാക്കിയപ്പോൾ മുസ്ലിംലീഗ് എം.പിമാർ സ്വീകരിച്ച നിലപാട് വിവാദത്തി ൽ. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച എൻ.െഎ.എ നിയമഭേദഗതി ബില്ലിന്മേൽ നടന്ന വോെട്ടടുപ്പിൽ ആറിനെതിരെ 278 വോട്ടാണ് ഭരണപക്ഷത്തിന് ലഭിച്ചത്. എ.െഎ.എം.െഎ.എം നേതാ വ് അസദുദ്ദീൻ ഉവൈസി മന്ത്രി അമിത് ഷായുമായി കൊമ്പുകോർത്ത ചർച്ചകളാണ് നടന്നതെങ ്കിലും അനായാസം ബിൽ ലോക്സഭയിൽ പാസാക്കാൻ സർക്കാറിന് സാധിച്ചു.
ഭരണപക്ഷത്തിനൊപ്പം കോൺഗ്രസ് ബില്ലിനെ അനുകൂലിച്ചപ്പോൾ, സി.പി.എമ്മിലെ മൂന്നു പേരടക്കം ആറു പേരാണ് എതിർത്ത് വോട്ടുചെയ്തത്. കേരളത്തിൽനിന്നുള്ള ഏക സി.പി.എം അംഗം എ.എം. ആരിഫ് എതിർത്ത് വോട്ടു ചെയ്തവരിൽ ഉൾപ്പെടുന്നു. എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, തമിഴ്നാട്ടിൽനിന്നുള്ള സി.പി.എം അംഗം പി.ആർ. നടരാജൻ, സി.പി.െഎയിലെ കെ. സുബ്ബരായൻ, നാഷനൽ കോൺഫറൻസിെൻറ ഹസ്നൈൻ മസൂദി എന്നിവരാണ് എതിർത്ത് വോട്ടുചെയ്ത മറ്റുള്ളവർ. ബില്ലിനെ അനുകൂലിക്കാനുള്ള കോൺഗ്രസ് തീരുമാനത്തോട് യോജിക്കാതെ കെ. മുരളീധരൻ ബിൽ പാസാക്കിയ ഘട്ടത്തിൽ സഭയിൽനിന്ന് ഇറങ്ങിപ്പോയി. അതേസമയം, മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, നവാസ് കനി എന്നിവർ വിട്ടുനിൽക്കുകയാണ് ചെയ്തത്.
ഉവൈസി അപ്രതീക്ഷിതമായി വോെട്ടടുപ്പ് ആവശ്യപ്പെട്ടപ്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമിടയിൽ സഭാതല ഏകോപനം പൊടുന്നനെ സാധ്യമായില്ല. ഭീകരതയെ നേരിടുന്നതിൽ സർക്കാറിനൊപ്പമാണെന്ന സന്ദേശമാണ് ഉണ്ടാകേണ്ടതെന്ന കാഴ്ചപ്പാടായിരുന്നു കോൺഗ്രസിെൻറ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സ്വീകരിച്ചത്.
എന്നാൽ, കോൺഗ്രസിനുള്ളിൽ പോലും എല്ലാവർക്കും ആ അഭിപ്രായമല്ലെന്ന് മുരളീധരെൻറ നിലപാട് തെളിയിച്ചു. ലീഗാകെട്ട, ബില്ലിനെ ശക്തമായി എതിർത്ത് സംസാരിച്ചതാണ്. എന്നാൽ, എതിർത്ത് വോട്ടു ചെയ്തില്ല; സഭയിൽനിന്ന് ഇറങ്ങിപ്പോയതുമില്ല. ഫലത്തിൽ എതിർപ്പ് രേഖപ്പെടുത്തിയില്ല. മുത്തലാഖ് ബില്ലിനെ എതിർക്കുന്നതിൽ തുടങ്ങി, സഭയിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ ലീഗിന് കഴിയാതെപോയ മറ്റൊരു സംഭവമായി ഇത് മാറി.
ഇന്ത്യക്കകത്തും പുറത്തും ഭീകരത നേരിടാൻ എന്ന പേരിൽ എൻ.െഎ.എക്ക് വിപുലാധികാരം നൽകുന്നത് ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യുമെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഉവൈസി വോെട്ടടുപ്പ് ആവശ്യപ്പെട്ടപ്പോൾ, അതിനെ അനുകൂലിക്കുകയാണ് സർക്കാർ ചെയ്തത്.
ഭീകരതയോടുള്ള പാർട്ടികളുടെ സമീപനം ജനം അറിയെട്ട എന്നാണ് അമിത് ഷാ എടുത്ത നിലപാട്. ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്നംവെക്കുകയും വ്യാജ കേസുകളിൽ കുടുക്കി വിചാരണ തടവുകാരായി വർഷങ്ങൾ ജയിലിൽ ഇടുകയും ചെയ്യുന്നുവെന്ന ആരോപണം എൻ.െഎ.എക്കെതിരെ നിലനിൽക്കുേമ്പാൾതന്നെയാണ് മോദിസർക്കാർ പുതിയ നിയമേഭദഗതി കൊണ്ടുവന്നത്.
വിദേശത്ത് ഇന്ത്യക്കെതിരെ നടക്കുന്ന ഭീകരചെയ്തികൾ അന്വേഷിക്കാൻ നിയമഭേദഗതി വഴി അധികാരം ലഭിക്കുന്ന എൻ.െഎ.എക്ക് മനുഷ്യക്കടത്ത്, സൈബർ ഭീകരവാദം തുടങ്ങിയവ അന്വേഷിക്കുന്നതിനും ഇനി അധികാരമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.