22 പൊലീസുകാർ കൊല്ലപ്പെട്ട ബിജാപുർ ഏറ്റുമുട്ടൽ കേസിൽ വനിതാ മാവോ നേതാവ് പിടിയിൽ

ന്യൂഡൽഹി: 22 പൊലീസുകാരുടെ മരണത്തിനും മുപ്പതിലധികം പേർക്ക് പരിക്കേൽക്കാനും ഇടയായ ഛത്തീസ്ഗഢിലെ ബിജാപൂർ ഏറ്റുമുട്ടൽ കേസിൽ വനിത മാവോ നേതാവിനെ എൻ.െഎ.എ അറസ്റ്റ് ചെയ്തു. ബീജാപൂർ ജില്ലയിലെ ഭോപ്പാൽ പട്ടണത്തിൽ നിന്നാണ് മഡ്കം ഉങ്കി എന്ന കമലയെ പിടികൂടിയത്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ബിജാപൂരിൽ ഏറ്റുമുട്ടൽ നടന്നത്. തെക്കൽഗുഡിയം ഗ്രാമത്തിന് സമീപം പൊലീസിനും സുരക്ഷാസേനാംഗങ്ങൾക്കും നേരെ സിപിഎം(മാവോയിറ്റ്) അംഗങ്ങൾ ആക്രമണം നടത്തുകയായിരുന്നു. ആദ്യം ടാരെം പൊലീസ് സ്റ്റേഷനിലും പിന്നീട് എൻ.െഎ.എയും കേസ് രജിസ്റ്റർ ചെയ്തു.

'ഉൗർജിതമായ അന്വേഷണത്തിനിടെ വനിത മാവോയിസ്റ്റ് നേതാവ് ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. തുടർന്ന് റായ്പൂരിൽ നിന്നുള്ള ഒരു സംഘത്തെ ഇൗ പ്രദേശത്ത് വിന്യസിച്ച് ഇവരെ പിടികൂടുകയായിരുന്നു'- എൻ.െഎ.എ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പിടിയിലായ കമലയെ ജഗദൽപൂരിലെ പ്രത്യേക എൻ.െഎ.എ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - NIA arrest female nexal cader bijapur encounter case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.