Posted On
date_range Updated On
date_range ഗൊരഖ്പൂർ ദുരന്തം: യു.പി സർക്കാറിന് മനുഷ്യാവകാശ കമീഷെൻറ നോട്ടീസ്
ന്യൂഡൽഹി: ഗൊരഖ്പൂർ മെഡിക്കൽ കോളജിൽ കുട്ടികളുടെ കൂട്ടമരണമുണ്ടായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസ് അയച്ചു. ഒാക്സിജെൻറ അഭാവം മൂലം നവജാത ശിുക്കളുൾപ്പെടെ 70 കുട്ടികളാണ് ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ആഗസ്ത് ഏഴു മുതൽ മരിച്ചത്.
സംഭവത്തിൽ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. സർക്കാർ വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടെന്നും പരാതിക്കാർക്ക് ൈഹകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എന്നാൽ ദുരന്തം ഒാക്സിജെൻറ ക്ഷാമം മൂലമല്ലെന്നാണ് സർക്കാർ നിലപാട്. സംഭവത്തെ കുറിച്ച് ഒൗദ്യോഗിക അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.