അമർനാഥ്​ ക്ഷേത്രത്തിൽ മന്ത്രോച്ചാരണത്തിനും മണികിലുക്കുന്നതിനും ഹരിത ട്രൈബ്യൂണലി​െൻറ വിലക്ക്​

ന്യൂഡൽഹി: അമർനാഥ്​ ക്ഷേത്രത്തിൽ തീർഥാടകർക്ക്​ മണികിലുക്കുന്നതിനും മന്ത്രോച്ചാരണം നടത്തുന്നതിനും നിരോധനം. ഹരിത ട്രൈബ്യൂണലാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക്​ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതുമായി ബന്ധപ്പെട്ട്​ ക്ഷേത്രഭരണസമിതി നൽകിയ റിപ്പോർട്ട്​ പരിഗണിക്കു​േമ്പാഴാണ്​ ഇത്തരമൊരു ഉത്തരവ്​ ​ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്​.

3888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്ക്​ എത്തു​േമ്പാൾ തീർഥാടകൾ മണികിലുക്കുകയോ മ​ന്ത്രോചാരണം നടത്തുകയോ ചെയ്യരുതെന്നാണ്​ നൽകിയിരിക്കുന്ന നിർദേശം. മൊബൈൽ ഉപയോഗിക്കുന്നതിന്​ നിയന്ത്രണമുണ്ട്​. തീർഥാടകർ ക്ഷേത്രത്തി​ലേക്ക്​ കടക്കു​േമ്പാൾ അവരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ മാസം വൈഷ്​​ണോ ദേവി ക്ഷേത്രത്തിലും സമാനമായ നിയന്ത്രണങ്ങൾ വരുത്തിയിരുന്നു. പ്രതിദിനം 50,000 തീർഥാടകരാണ്​ വൈഷ്​ണവോ ദേവി ക്ഷേത്രത്തിലേക്ക്​ എത്തിയിരുന്നത്​.

Tags:    
News Summary - NGT bans chanting of mantras, ringing of bells at Amarnath temple-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.