കോവിഡ്​ ചികിത്സ: ​ആശുപത്രികൾക്കും നഴ്​സിങ്​ ഹോമുകൾക്ക്​ രണ്ട്​ ലക്ഷത്തിന്​ മുകളിൽ പണമായി സ്വീകരിക്കാം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ അതിവേഗം പടരുന്നതിനിടെ പണമിടപാടുകളിൽ ഇളവുമായി ആദായനികുതി വകുപ്പ്​. കോവിഡ്​ ചികിത്സക്കായി ആശുപത്രികൾക്കും നഴ്​സിങ്​ ഹോമുകൾക്കും രണ്ട്​ ലക്ഷത്തിന്​ മുകളിൽ പണമായി സ്വീകരിക്കാമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു. ഏപ്രിൽ ഒന്ന്​ മുതൽ മെയ്​ 31 വരെയാണ്​ ഇളവ്​ അനുവദിച്ചിരിക്കുന്നത്​.

ഇതുപ്രകാരം കോവിഡ്​ ചികിത്സക്കായി രണ്ട്​ ലക്ഷത്തിന്​ മുകളിൽ പണമായി ​നൽകാം. ആശുപത്രികൾ പണം സ്വീകരിക്കു​േമ്പാൾ നൽകുന്നയാളി​േൻറയും രോഗിയുടേയും ആധാർ അല്ലെങ്കിൽ പാൻകാർഡ്​ വിവരങ്ങൾ ശേഖരിക്കണമെന്നും ആദായ നികുതി വകുപ്പി​െൻറ ഉത്തരവിലുണ്ട്​.

ഒരു ദിവസം രണ്ട്​ ലക്ഷത്തിന്​ മുകളിൽ പണമായി വാങ്ങുന്നത്​ തടയുന്ന ആദായ നികുതി നിയമത്തിലെ 269എസ്​.ടി ചട്ടത്തിൽ താൽക്കാലികമായി ഭേദഗതി വരുത്തിയാണ്​ തീരുമാനം. 2017ൽ കള്ളപ്പണം തടയുന്നതിനാണ്​ ആദായ നികുതി വകുപ്പ്​ ഇത്തരമൊരു നിബന്ധന കൊണ്ടു വന്നത്​.

Tags:    
News Summary - Govt allows hospitals, nursing homes to accept cash payments of over Rs 2 lakh for Covid-19 treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.