ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ പുതിയ വാക്സിൻ നയം നടപ്പിലാക്കാൻ 50,000 കോടി രൂപയുടെ ചെലവ് വരുമെന്ന് ധനകാര്യമന്ത്രാലയം. നിലവിൽ ആവശ്യത്തിനുള്ള പണം കേന്ദ്രസർക്കാറിെൻറ കൈവശമുണ്ട്. അടിയന്തരമായി സപ്ലിമെൻററി ഗ്രാൻറുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ല. പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
നിലവിൽ വിദേശകമ്പനികളിൽ നിന്ന് വാക്സിൻ വാങ്ങുന്നത് പരിഗണിക്കുന്നില്ല. ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവർക്ക് ആവശ്യമായ വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫൈസർ, മോഡേണ കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതിയിൽ നിന്ന് ഉൾപ്പടെ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. മുഴുവൻ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.