കർണാടകയിൽ ബൊ​ൈമ്മ സർക്കാറിലെ മന്ത്രിമാർ നാലിന്​ സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കർണാടകയിലെ ബസവരാജ്​ ബൊ​ൈമ്മ മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ ആഗസ്റ്റ്​ നാലിന്​ സത്യപ്രതിജ്ഞ ചെയ്യും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴുപേരാണ്​ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുക.

ബി​.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാൽ അടുത്തയാഴ്ച തന്നെ 20 അംഗ മന്ത്രിസഭയായി വിപുലപ്പെടുത്തും.

മുഖ്യമന്ത്രിയായിരുന്ന ബി.എസ്​.​ യെദിയൂരപ്പ രാജിവെച്ചതോടെ ബസവരാജ്​ ബൊമ്മൈ കഴിഞ്ഞ ബുധനാഴ്ച മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരത്തിലെത്തിയിരുന്നു. അതി​നിടെ ഡൽഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഡൽഹിയിലേക്ക്​ തിരിക്കുമെന്നാണ്​ വിവരം.

മന്ത്രിമാരെ തീരുമാനിക്കുന്നത്​ സംബന്ധിച്ച്​ യാതൊരു പട്ടികയും ​തന്‍റെ പക്കൽ ഇല്ലെന്നും കേ​ന്ദ്ര നേതൃത്വമാണ്​ അവ തീരുമാനിക്കുകയെന്നും ബൊമ്മൈ പറഞ്ഞു. മുൻ മന്ത്രിമാരായ ആർ. അശോകയും വി. സോമണ്ണയും തമ്മിൽ തർക്കത്തെക്കുറിച്ച്​ അ​േദ്ദഹം പ്രതികരിക്കാൻ തയാറായില്ല.

തിങ്കളാഴ്ച ഡൽഹിയിലെത്തിയ ശേഷമാകും മ​ന്ത്രിമാരെക്കുറിച്ച്​ തീരുമാനമെടുക്കുക. ബുധനാഴ്ച സത്യപ്രതിജ്ഞയും നടത്തും -ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. 

Tags:    
News Summary - New ministers of Bommai cabinet likely to take oath on Aug 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.