Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഇട്ടാവയിൽ ട്രെയിനിന് തീപിടിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ന്യൂഡൽഹി-ദർഭംഗ സ്പെഷൽ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്കാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇട്ടാവക്ക് സമീപമുള്ള സരായ് ഭോപത് ജംഗ്ഷനിലെ ഗാർഡാണ് കോച്ചിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. അഗ്നിരക്ഷ സേനയെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.