80 ശതമാനം നോട്ടുകള്‍ വിതരണത്തിനെത്തിയാല്‍ ഇളവനുവദിക്കും

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം 80 ശതമാനം പുതിയ നോട്ടുകള്‍ വിതരണത്തിനത്തെിക്കാനായാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയില്‍. സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണത്തിലായിരിക്കും ആദ്യം ഇളവ് അനുവദിക്കുകയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുടര്‍ന്ന് മറ്റ് ബാങ്കുകളിലേക്കും വ്യാപിപ്പിക്കും.

പിന്‍വലിച്ച തുകയുടെ അമ്പത് ശതമാനമായ 7.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണത്തിനത്തെിയതോടെ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂ കാര്യമായി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും പഞ്ചാബിലും മാത്രമാണ് നീണ്ട ക്യൂ ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ ആഴ്ചയില്‍ 24,000 രൂപയാണ് ഒരാള്‍ക്ക് ബാങ്കില്‍നിന്ന് പിന്‍വലിക്കാനാവുക. എ.ടി.എമ്മില്‍നിന്ന് ദിവസവും പിന്‍വലിക്കാവുന്ന തുക 2500 രൂപ മാത്രമാണ്.

Tags:    
News Summary - new currencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.