ഉഷ്ണതരം​ഗം: റെയ്ച്ചൂരിൽ അഞ്ച് മരണം

ബം​ഗളൂരു: താപനില 45 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ റെയ്ച്ചൂരിൽ ഉഷ്ണതരം​ഗം മൂലം അഞ്ച് മരണം. ഇതിൽ നാലുപേർ നിർജലീകരണം മൂലമാണ് മരണപ്പെട്ടതെന്ന് ഡിസ്ട്രിക്ട് ഹെൽത്ത് ഓഫിസർ ഡോ. സുരേഷ് ബാബു പറഞ്ഞു.

സംഭവത്തെക്കുറിച്ച് മെഡിക്കൽ സംഘം അന്വേഷിച്ചുവരുകയാണ്. മരണപ്പെട്ട അഞ്ചിൽ നാലു പേരും റെയ്ച്ചൂരിലെ സിന്ദലൂർ താലൂക്കിലുള്ളവരാണ്.

പത്തു വർഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. കർണാടകയിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതും റെയ്ച്ചൂരിലാണ്.

റായ്ച്ചൂർ ഹൈദരാബാദ് ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. ശക്തിനഗറിൽ വെച്ചാണ് സംഭവം. ഡ്രൈവർ ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു.

Tags:    
News Summary - 5 killed in Raichur as mercury level touches 45 degrees Celsius

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.