വിവാഹഭ്യർഥന നിരസിച്ചു;14കാരിയെ അയൽവാസി കഴുത്ത് ഞെരിച്ചു കൊന്നു

മുസഫർനഗർ: വിവാഹഭ്യർഥന നിരസിച്ചതിന് 14കാരിയെ അയൽവാസി കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.

സോനു ബഞ്ചാര എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രിയാൻഷി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച മുതൽ പ്രിയാൻഷിയെ കാണാതായിരുന്നു. തിരച്ചിലിനൊടുവിൽ ഹാജിപൂർ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തിൽനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിവാഹം കഴിക്കാൻ പ്രതി തന്‍റെ മകളെയും തന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Neighbour kills girl for refusing his marriage proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.