നോയിഡ (ഉത്തർ പ്രദേശ്): മകനു നേരെ കുരച്ചതിൽ ക്ഷുഭിതനായ പിതാവ് അയൽവീട്ടിലെ വളർത്തു നായയെ 12 കിലോ മീറ്ററോളം കാറിൽ കെട്ടി വലിച്ചതായി പരാതി.
ഗ്രേയ്റ്റർ നോയിഡയിലെ ഡാങ്കുർ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അമിത് ശർമ (40) എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. കളിക്കാൻ പോവുകയായിരുന്ന പ്രതിയുടെ കുട്ടിക്കു നേരെ ജർമൻ ഷെപേർഡ് ഇനത്തിൽ പെട്ട നായ കുരച്ചു ചാടുകയായിരുന്നു.
പേടിച്ചരണ്ട കുട്ടി കളിസ്ഥലത്തു വീണു. വിവരമറിഞ്ഞ അമിത് ശർമ വടി ഉപയോഗിച്ച് നായയെ പൊതിരെ അടിക്കുകയും പിന്നീട് തന്റെ വാനിനു പിറകിൽ ബന്ധിച്ചു ഓടിച്ചു പോവുകയുമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ നായ ഗുരുതരാവസ്ഥയിലാണ്. നായ ഉടമ സുധീർ ഇൻഡോറിയ എന്നയാളുടെ പരാതിയിലാണ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.