Posted On
date_range Updated On
date_range നീറ്റ്: ചോദ്യപേപ്പർ ചോർത്തിയവർക്ക് നൽകിയ ചെക്കുകൾ കണ്ടെത്തി
പട്ന: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയവർക്ക് നൽകിയ ഒപ്പിട്ട ആറ് ബാങ്ക് ചെക്കുകൾ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തി. ഈ ചെക്കുകൾ നൽകിയവരുടെ അക്കൗണ്ടിനെ കുറിച്ച് വിശദമായ വിവരം ബാങ്കുകളോട് ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മാനവ്ജിത് സിങ് ധില്ലൻ അറിയിച്ചു.
ഒരു വിദ്യാർഥിയിൽനിന്ന് 30 ലക്ഷത്തിലേറെ രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ബിഹാർ സ്വദേശികളാണ്.
ബിഹാറിൽ നീറ്റ് പേപ്പർ ചോർത്തിയത് ‘സോൾവർ ഗ്യാങ്’
ന്യൂഡൽഹി: ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാനത്തെ കുപ്രസിദ്ധ ‘സോൾവർ ഗ്യാങ്’ ആണ് ‘നീറ്റ്’ ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തി. ചോദ്യപേപ്പർ അച്ചടിച്ച പ്രിന്റിങ് പ്രസ്, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവരാണ് ചോർത്തലിന് നിർണായക പങ്കുവഹിച്ചത്. കോച്ചിങ് ഗ്രൂപ്പുകൾ വഴിയാണ് ‘ഗ്യാങ്’ വിദ്യാർഥികളെ സമീപിച്ചത്. ചോർത്തിയ ചോദ്യപേപ്പർ ആവശ്യമുള്ള വിദ്യാർഥികളെ ഒരു വീട്ടിലെത്തിച്ചു. ശേഷം ചോർത്തിയ ചോദ്യപേപ്പറിലെ ശരിയുത്തരം മനഃപാഠമാക്കിച്ച് അവരെ പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടുവിട്ടു. ചോർച്ച അറിയാതിരിക്കാനാണ് ഈ രീതി പയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.