വാതക ചോർച്ച; തമിഴ്നാട്ടിൽ നൂറോളം വിദ്യാർഥികൾ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് നൂറോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊസൂരിലെ കോർപ്പറേഷൻ മിഡിൽ സ്കൂളിലാണ് സംഭവം. വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച മൂന്ന് മണിയോടെ തലകറക്കവും ചർദ്ദിയും അനുഭവപ്പെട്ടതിനെതുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും വിദ്യാർഥികൾകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്കൂളിനടുത്തുള്ള വ്യവസായ ശാലയിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് വാതക ചോർച്ച ഉണ്ടായതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.   

Tags:    
News Summary - Nearly 100 students fall ill due to 'gas leak' at Hosur school, hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.