എന്‍.ഡി.ടി.വി നിരോധനത്തിനെതിരെ പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ ദുര്‍ബലമായ ന്യായീകരണങ്ങള്‍ക്കിടയില്‍ എന്‍.ഡി.ടി.വി നിരോധനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു.   എന്‍.ഡി.ടി.വിക്ക് ഏര്‍പ്പെടുത്തിയ ഒരു ദിവസത്തെ നിരോധനത്തിനെതിരെ പ്രക്ഷോഭത്തിനാഹ്വാനം ചെയ്ത് ദേശീയ തലത്തിലും കൂടുതല്‍ കൂട്ടായ്മകള്‍ രംഗത്തത്തെി.

നിരോധന ദിവസമായ ഒമ്പതിന് കരിദിനമാചരിക്കാന്‍ ഭോപാലിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചാനലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്ന് കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങുകയെന്ന് ഫ്രന്‍റ്സ് ഓഫ് മീഡിയ കണ്‍വീനറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ദീപക് തിവാരി പറഞ്ഞു. സമര കൂടിയാലോചന യോഗത്തില്‍ ഭോപാലിലെ 100ലേറെ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്ത തരത്തില്‍ നിരവധി ചാനലുകള്‍ പത്താന്‍കോട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടും എന്‍.ഡി.ടി.വിയെ മാത്രം തെരഞ്ഞുപിടിച്ച് നിരോധിച്ചത് ശരിയല്ളെന്ന് ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്  പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യ സമൂഹത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥ സമിതിക്ക് ഇത്തരമൊരു ശിപാര്‍ശ സമര്‍പ്പിക്കാനുള്ള അധികാരമില്ളെന്ന് ഡി.യു.ജെ ഓര്‍മിപ്പിച്ചു. പൗരസ്വാതന്ത്ര്യം നിഷേധിച്ച അടിയന്തരാവസ്ഥയുടെ കാളരാത്രികളെയാണ് ഈ നിരോധം ഓര്‍മിപ്പിക്കുന്നത്.

ഈ വിഷയത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് കുറെക്കൂടി ശക്തമായ നിലപാടെടുക്കണം. നിരോധനത്തിനെതിരെ എല്ലാ മാധ്യമ സ്ഥാപനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി അണിനിരക്കുകയും വേണം. നിരോധത്തിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് തിങ്കളാഴ്ച ചേരുന്ന യൂനിയന്‍ നിര്‍വാഹക സമിതി രൂപം നല്‍കുമെന്ന് ഡി.യു.ജെ പ്രസിഡന്‍റ് എസ്.കെ പാണ്ഡെയും ജനറല്‍ സെക്രട്ടറി സുജാത മധോകും പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍.ഡി.ടി.വിയെ മാത്രം തെരഞ്ഞുപിടിച്ച് നിരോധിച്ച നടപടി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അതോറിറ്റിയും ചോദ്യം ചെയ്തു.
മറ്റു മാധ്യമങ്ങള്‍ ഇതേ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിട്ടുണ്ടെന്നും അവയെല്ലാം പൊതുസമൂഹത്തിനിപ്പോഴും ലഭ്യമാണെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - ndtv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.