Posted On
date_range Updated On
date_range ഇന്ത്യയെ എതിർത്തവർക്ക് തക്കതായ മറുപടി നൽകി; രാജ്യം കരുത്ത് നേടും -മോദി
Byline
ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയെ എതിർത്ത രാജ്യത്തിന് തക്കതായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്ത് പ്രസംഗത്തിലാണ് മോദി ചൈന വിഷയം ഉയർത്തിയത്. എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ ശക്തമായ രാജ്യമായി മാറുമെന്നും മോദി പറഞ്ഞു.
ലഡാക്കിൽ രക്തസാക്ഷികളായ സൈനികർക്ക് മുമ്പിൽ രാജ്യം പ്രണമിക്കുന്നു. അവരുടെ വീര്യം രാജ്യം എപ്പോഴും ഒാർമിക്കും. അതിർത്തിയിലെ സൈനികർ രാജ്യത്തെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. സൗഹൃദം എങ്ങനെ കാത്തു സൂക്ഷിക്കാമെന്ന് ഇന്ത്യക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാ ജനങ്ങളും മെയ്ക്ക് ഇൻ ഇന്ത്യക്ക് പിന്തുണ നൽകുന്നുണ്ട്. സ്വാശ്രയഭാരതം ഉണ്ടാക്കുന്നതിനാണ് എല്ലാവരുടെയും ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.