ഹൈദരാബാദ്​: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ എ.ഐ.എം.ഐ.എമ്മിനെയും തന്നെയും പഴിക്കുന്ന കോൺഗ്രസിന്​ കണക്കുകൾ നിരത്തി അസദുദ്ദീൻ ഉവൈസിയുടെ മറുപടി. ''തങ്ങൾ മത്സരിച്ച 20 സീറ്റുകളിൽ ആറെണ്ണത്തിലാണ്​ എൻ.ഡി.എ ജയിച്ചത്​. ഇതിൽ അഞ്ചിലും എ.ഐ.എം.ഐ.എം സ്ഥാനാർഥികൾ നേടിയ വോട്ടുകളേക്കാൾ ഭൂരിപക്ഷമാണ്​ അവർക്കുള്ളത്​. അതിനർഥം, ഞങ്ങൾ മത്സരിച്ചിട്ടില്ലെങ്കിലും അവിടങ്ങളിൽ അവർ ജയിക്കുമായിരുന്നു എന്നാണ്​. ഈ സീറ്റുകളിൽ എൻ.‌ഡി.‌എയെ പരാജയപ്പെടുത്തുന്നതിൽ മഹാസഖ്യത്തിനാണ്​ വീഴ്​ച സംഭവിച്ചത്''​ ഉവൈസി ട്വീറ്റിൽ വ്യക്​തമാക്കി.

ഇന്ത്യയിൽ എവിടെ തെര​െഞ്ഞടുപ്പ്​ നടന്നാലും ത​െൻറ പാർട്ടിയായ എ.ഐ.എം.ഐ.എം മത്സരിക്കുമെന്നും ഭരണഘടന അനുവദിച്ചു നൽകിയ അവകാശം പാടില്ലെന്ന്​ പറയാൻ അവർ ആരാണെന്നും അദ്ദേഹം ചോദിച്ചു.

'മത്സരിച്ച 20 സീറ്റുകളിൽ അഞ്ചിടത്ത്​ ഞങ്ങൾ ജയിച്ചു. ബാക്കി ഒമ്പതിൽ മഹാസഖ്യവും ആറിൽ എൻ.‌ഡി.‌എയും വിജയിച്ചു. എൻ.‌ഡി.‌എ വിജയിച്ച സീറ്റുകളിൽ ഞങ്ങളുടെ വോട്ടുകളേക്കാൾ ഉയർന്നതാണ് അവരുടെ ഭൂരിപക്ഷം. തീവ്രവാദ പശ്​ചാത്തലമുള്ള ദുർഗ വാഹിനിയുടെ നേതാവായിരുന്ന ആളെയാണ്​ ആർ‌.ജെ.‌ഡി ഷേർ‌ഘട്ടിയിൽ‌ സ്​ഥാനാർഥിയാക്കി വിജയിപ്പിച്ചത്​. മൗലികവാദത്തെക്കുറിച്ചും വോട്ട് ഭിന്നിപ്പിക്കുന്നതിനെ കുറിച്ചും എന്നിട്ടും വിമർശകർ എന്താണ് പറയുന്നത്?' -ഉവൈസി ചോദിച്ചു.

ഉവൈസിയുടെ പാർട്ടി മത്സരിച്ച ഛാട്ടപ്പൂർ, ബരാരി, പ്രാൺപൂർ, നർപട്​ ഗഞ്ച്​, സാഹെബ്​ ഗഞ്ച്​, റാണി ഗഞ്ച്​ എന്നിവിടങ്ങളിലാണ്​ എൻ.ഡി.എ സ്​ഥാനാർഥികൾ ജയിച്ചത്​. ഇവിടങ്ങളിലെ വോട്ടുനില പട്ടിക സഹിതം അദ്ദേഹം പുറത്തുവിട്ടു.

ഇതുപ്രകാരം ഛാട്ടപ്പൂരിൽ ബി.ജെ.പിക്ക്​ 20,635 ആണ്​ ഭൂരിപക്ഷം. അതേസമയം എ.ഐ.എം.ഐ.എം നേടിയത്​ വെറും 1990 വോട്ടുകൾ മാത്രം. ബരാരിയിൽ ജെ.ഡി.യു 10,438 വോ​ട്ടി​െൻറ ഭൂരിപക്ഷം നേടിയപ്പോൾ എ.ഐ.എം.ഐ.എം 6,598 വോട്ടുമാത്രമാണ്​ നേടിയത്​. പ്രാൺപൂരിൽ ബി.ജെ.പിക്ക്​ 2,972 വോട്ടാണ്​ ഭൂരിപക്ഷം. എന്നാൽ, എ.ഐ.എം.ഐ.എം 508 വോട്ടുമാത്രമാണ്​ ഇവിടെ നേടിയത്​.



നർപട്​ ഗഞ്ചിൽ ബി.ജെ.പിക്ക്​ 28,610 വോട്ടി​െൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ എ.ഐ.എം.ഐ.എം നേടിയതാവ​ട്ടെ​ 5,495 വോട്ട്​​. സാഹെബ്​ ഗഞ്ചിൽ എൻ.ഡി.എ ഘടക കക്ഷിയായ വി.ഐ.പി 15,333 ​േവാട്ട്​ ഭൂരിപക്ഷം നേടിയപ്പോൾ ഉവൈസിയുടെ പാർട്ടി 4,055 വോട്ടുമാത്രമാണ്​ ആകെ ​നേടിയത്​.

റാണിഗഞ്ചിൽ മാത്രമാണ്​ എ.ഐ.എം.ഐ.എം സ്​ഥാനാർഥി ഉണ്ടായിരുന്നില്ലെങ്കിൽ മഹാസാഖ്യം വിജയിക്കാൻ സാധ്യതയുണ്ടായിരുന്നത്​. ഇവിടെ എൻ.ഡി.എ 2,304 ഭൂരിപക്ഷം നേടിയപ്പോൾ എ.ഐ.എം.ഐ.എം 2,412 വോട്ടുകൾ നേടി. ഈ വോട്ട്​ ആർ.ജെ.ഡി സ്​ഥാനാർഥിക്ക്​ ലഭിച്ചി​രുന്നെങ്കിൽ മഹാസഖ്യം ഒരുസീറ്റിൽ കൂടി വിജയിച്ചേനേ. ​


കോൺഗ്രസ്​-ആർ.ജെ.ഡി-ഇടതു കക്ഷികൾ ഉൾക്കൊള്ളുന്ന മഹാസഖ്യം തനിക്കു നേരെ മുഖം തിരിച്ചതോടെയാണ്​ മായാവതിയുടെ ബഹുജൻ സമാജ്​ പാർട്ടിയെപോലുള്ള ചെറുകക്ഷികളുമായി ചേർന്ന്​​ ഐ.എം.ഐ.എം 20 മണ്ഡലങ്ങളിൽ മത്സരിച്ചതെന്നും ഹൈദരാബാദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഉവൈസി വ്യക്​തമാക്കിയിരുന്നു​. ഇന്ത്യയിൽ ബി.ജെ.പിക്ക്​ അധികാരത്തിലേറാൻ വഴിയൊരുക്കിയത്​ കോൺഗ്രസാണെന്ന്​ കുറ്റപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത്​, മധ്യപ്രദേശ്​, കർണാടക സംസ്ഥാനങ്ങളിൽ കോൺഗ്രസ്​ പരാജയപ്പെടാൻ കാരണമെന്താണെന്ന്​ തിരിച്ചു ചോദിച്ചു.


...was higher than our votes. NDA would have won regardless of our candidate. In other words, MGB failed to defeat NDA on these seats

Tags:    
News Summary - NDA would have won regardless of our candidate -Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.