മോദി സർക്കാർ നിങ്ങളുടെ പണം സമ്പന്നരുടെ പോക്കറ്റുകളിലേക്ക്​ മാറ്റി; കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച്​ രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച്​ ബിഹാറിലെ രാഹുൽ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ്​ റാലി. നിങ്ങളുടെ പണം ബാങ്ക്​ അക്കൗണ്ടുകളിലിടുമെന്നാണ്​ അവർ പറഞ്ഞത്​. എന്നാൽ, സമ്പന്നരുടെ പോക്കറ്റുകളിലേക്കാണ്​ അത്​ പോയത്​. കള്ളപണത്തിനെതിരെ പോരാടാൻ അവർ ആഹ്വാനം ചെയ്​തു. പക്ഷേ നോട്ട്​ നിരോധിച്ചപ്പോൾ ബാങ്കുകൾക്ക്​ മുന്നിലുണ്ടായിരുന്ന ക്യൂവിൽ നിങ്ങൾ അദാനിയെ കണ്ടോ? അവർ എ.സി മുറികളിൽ വിശ്രമത്തിലായിരുന്നുവെന്ന്​ രാഹുൽ പറഞ്ഞു.

സമ്പന്നർക്ക്​ വഴികാട്ടുകയാണ്​ കേന്ദ്രസർക്കാർ ചെയ്യുന്നത്​. ഇതിനായി കർഷകരേയും ചെറിയ കച്ചവടക്കാരെയും അവർ ദ്രോഹിക്കുന്നു. ഇതി​െൻറ ഏറ്റവും വലിയ തെളിവാണ്​ ജനവിരുദ്ധമായ കാർഷിക ബില്ലുകളെന്നും രാഹുൽ വ്യക്​തമാക്കി.

ഗാൽവാനിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ 1,200 കിലോ മീറ്റർ പ്രദേശം ചൈന കൈയടക്കി. എന്നിട്ടും ആരും ഇന്ത്യൻ ഭൂപ്രദേശത്തേക്ക്​ എത്തിയിട്ടില്ലെന്ന മോദിയുടെ പ്രസ്​താവന രാജ്യത്തെ അപമാനിക്കുന്നതിന്​ തുല്യമാണ്​. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ലോക്​ഡൗണിനെ തുടർന്ന്​ പലായനം ചെയ്യപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ കേന്ദ്രസർക്കാർ എത്തിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

Tags:    
News Summary - NDA Government Did Nothing For Bihar, Says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.