Posted On
date_range Updated On
date_range ആരോഗ്യനില മോശമായി; ശരദ് പവാർ ആശുപത്രിയിൽ
മുംബൈ: ആരോഗ്യനില മോശമായ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ശരദ് പവാറിനെ പ്രവേശിപ്പിച്ചത്.
ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻ.സി.പി അധികൃതർ പറഞ്ഞു. ആശുപത്രി വിട്ട ശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിര്‍ദിയില്‍ നടക്കുന്ന പാർട്ടി ക്യാമ്പുകളിൽ പങ്കെടുക്കുമെന്നും എൻ.സി.പി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 11നും ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.