എൻ.സി.പിയുമായി സഖ്യമുണ്ടായിരുന്നു; കൂട്ടായ തീരുമാനം ഉടൻ -ഖാർഗെ

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരണത്തിൽ എൻ.സി.പിക്കൊപ്പം നിൽക്കണമോ എന്നതിൽ കോൺഗ്രസ്​ കൂട്ടായ തീരുമ ാനമെടുക്കുമെന്ന്​ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പിന്​ മുമ്പ്​ എൻ.സി.പിയുമായി കോൺഗ്രസ്​ സഖ്യം ചേർന്നിരുന്നു. എന്നാൽ സർക്കാർ രൂപീകരണം സംബന്ധിച്ച്​ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഖാർഗെ വ്യക്തമാക്കി.

കോൺഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധി ശരദ്​ പവാറുമായി ചർച്ച നടത്തും. കോൺഗ്രസി​​​െൻറ അന്തിമതീരുമാനം ഉടൻ അറിയിക്കുമെന്നും ഖാർഗെ പറഞ്ഞു.

മുംബൈയില്‍ എന്‍.സി.പി എം.എല്‍.എമാരുടെ യോഗം നടന്നുവരികയാണ്. ഉച്ചക്ക് ഒന്നിന് പാര്‍ട്ടി ഉന്നതതല യോഗവും നടക്കും.
കോൺഗ്രസ്​ ഹൈകമാൻഡ്​ പ്രതിനിധികൾ മുംബൈയിലെത്തി ശരദ്​ പവാറുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്​.

Tags:    
News Summary - NCP and Congress had pre-poll alliance, final decision will be a collective decision- Kharge - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.