ആർട്ടിക്കിൾ 370 റദ്ദാക്കൽ; നാഷണൽ കോൺഫറൻസ്​ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നാഷനൽ കോൺഫറൻസ്​ സുപ്രീംകോടതിൽ ഹരജി നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയത്​ നിയമലംഘനമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ​ ചൂണ്ടിക്കാട്ടിയാണ്​ നാഷണൽ കോൺഫറൻസ്​ സുപ്രീംകോടതിയെ സമീപിച്ചത്​. പാർട്ടി എം.പിമാരായ അക്​ബർ ലോൺ , ഹസ്​നയിൻ മസൂദി എന്നിവരാണ്​ ഹരജി ഫയൽ ചെയ്​തിരിക്കുന്നത്​.

ജമ്മുകശ്​മീരിനെ വിഭജിച്ച്​ കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന കേന്ദ്രസർക്കാർ നടപടിയും ഹരജിയിൽ പരാമർശിക്കുന്നു. പാർലമ​െൻറ്​ പാസാക്കിയ ജമ്മുകശ്​മീർ ​റീഓർഗനൈസേഷൻ ആക്​റ്റ്​ സുപ്രീംകോടതി പരിശോധിക്കണമെന്നാണ്​ ആവശ്യം.

ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്​ട്രപതി ഉത്തരവിനെതി​രെ അഭിഭാഷകൻ എം.എൽ ശർമ നൽകിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി വ്യാഴാഴ്​ച തള്ളിയിരുന്നു. അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ​ ജസ്​റ്റിസ്​ എൻ.വി രമണ അധ്യക്ഷനായ ബെഞ്ച്​ ഹരജി തള്ളിയത്​.

പാർലമ​െൻറ്​ കശ്​മീർ വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിന്​ മുന്നോടിയായി മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്​ദുല്ല, മെഹബൂബ മുഫ്​തി തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നു. രാഷ്​ട്രീയ,സാമുദായിക നേതാക്കളുൾപ്പെടെ 400 ഓളം പേരെയാണ്​ വീട്ടുതടങ്കലിലാക്കിയത്​.

Tags:    
News Summary - NC moves SC over President’s order on Article 370- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.