ജാതി വിവേചനം നേരിട്ടറിഞ്ഞിട്ടുണ്ട്​; തുറന്നുപറഞ്ഞ്​ നവാസുദ്ദീൻ സിദ്ദീഖി

ലഖ്​നോ: രാജ്യത്ത്​ രൂക്ഷമായി നിലനിൽക്കുന്ന ജാതി വിവേചനത്തെക്കുറിച്ച്​ തുറന്നുപറഞ്ഞ്​ നടൻ നവാസുദ്ദീൻ സിദ്ദീഖി. മുത്തശ്ശി താഴ്​ന്ന ജാതിക്കാരിയാണെന്ന്​ പറഞ്ഞ്​ ത​െൻറ കുടുംബത്തെപ്പോലും ഗ്രാമത്തിൽ പലരും അംഗീകരിക്കാറില്ലെന്നും ത​െൻറ പ്രശസ്​തിയൊന്നും ഈ വിവേചനത്തെ ഇല്ലാതാക്കുന്നില്ലെന്നും ദേശീയ ചാനലിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്​തമാക്കി.

ജാതിയെ വലിയ അഭിമാനമായാണ്​ പലരും കൊണ്ടുനടക്കുന്നത്​. ഹാഥറസിൽ നടന്നത്​ തീർത്തും നിർഭാഗ്യകരമായ സംഗതിയാണ്​. തെറ്റിനെ തെറ്റെന്നു​ തുറന്നുപറയുക തന്നെ വേണം. ജാതി വിവേചനം ഇല്ല എന്ന്​ പറയുന്നവർ ഒന്ന്​ പുറത്തിറങ്ങി സഞ്ചരിച്ചു നോക്കിയാൽ ജാതി എന്ന യാഥാർഥ്യം​ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞ​ു.

ബോളിവുഡിലും നാടകവേദികളിലുമായി ​ഒട്ടനവധി ശ്രദ്ധേയ കഥാപാത്രങ്ങൾക്ക്​ ജീവൻ പകർന്ന നവാസുദ്ദീൻ സിദ്ദീഖി നെറ്റ്​ഫ്ലിക്​സിലൂടെ ഈയിടെ പുറത്തിറങ്ങിയ ത​െൻറ പുതിയ ചിത്രം 'സീരിയസ്​ മെൻ'ൽ മക​െൻറ ഉയർച്ചക്കായി പ്രയത്​നിക്കുന്ന ദലിത്​ പിതാവി​െൻറ വേഷമാണ്​ അവതരിപ്പിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.