Posted On
date_range Updated On
date_range സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു
ന്യൂഡൽഹി: നവ്ജ്യോദ് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. രാജിവെക്കുന്ന വിവരം രാഹുൽ ഗാന്ധിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് സിദ്ദു പറഞ്ഞു.ജൂൺ 10ന് തന്നെ താൻ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചാണ് സിദ്ദു രാജിവെച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ മാസമാണ് സിദ്ദുവിനെ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് മാറ്റിയത്. പകരം ഊർജ വകുപ്പായിരുന്നു നൽകിയത്. എന്നാൽ, വകുപ്പ് മാറ്റാനുള്ള മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിൻെറ തീരുമാനത്തിൽ സിദ്ദുവിന് കടുത്ത പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.