Posted On
date_range Updated On
date_range നവീൻ പട്നായിക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും
ഭുവനേശ്വർ: ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിക്കും. ബോളംഗീർ ജില്ലയിലെ കാന്തബഞ്ജി, സ്ഥിരമായി മത്സരിക്കുന്ന ഹിഞ്ജിലി എന്നിവിടങ്ങളിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും നവീൻ പട്നായിക് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഹിഞ്ജിലി, ബിജേപുർ മണ്ഡലങ്ങളിൽ വിജയിച്ച അദ്ദേഹം പിന്നീട് ബിജേപുർ കൈയൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.