എൻ.ആർ.സി രാജ്യവ്യാപകമായി ഉടൻ നടപ്പാക്കില്ല; സൂചന നൽകി കേന്ദ്ര സഹമന്ത്രി

ന്യൂഡൽഹി: പ്രതിഷേധം കനത്ത സാഹതര്യത്തിൽ ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി ഉടൻ നടപ്പാക്കിയേക്കില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢിയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.

എൻ.ആർ.സി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതാണ്. എന്നാൽ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ വേഗത്തിൽ എൻ.ആർ.സി നടപ്പാക്കില്ലെന്നും കിഷൻ റെഡ്ഢി പറഞ്ഞു.

എന്നാൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. മുസ്ലിംകളെ പുറത്താക്കുമെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇന്ത്യൻ പൗരൻമാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരിക്കില്ല എൻ.ആർ.സിയെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ബംഗാൾ, ഒഡീഷ, കേരളം പോലെയുള്ള സംസ്ഥാനങ്ങൾ എൻ.ആർ.സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ എൻ.ആർ.സിക്ക് പിന്നാലെ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.

Tags:    
News Summary - Nationwide NRC is not going to happen immediately-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.