മുറിട്രൗസറിട്ട്​ നാഗ്​പൂരിൽ നടത്തുന്ന പ്രസംഗങ്ങളല്ല ദേശീയത -സചിൻ പൈലറ്റ്​

ജയ്​പുർ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചും ആർ.എസ്​.എസിനെ വിമർശിച്ചും കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റ്​. കർഷകരുടെ ക്ഷേമത്തെക്കുറിച്ച്​ സംസാരിക്കുന്നതാണ്​ ദേശീയതയെന്നും നാഗ്​പുരിൽനിന്ന്​ നടത്തുന്ന പ്രസംഗങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

'നമ്മൾ കർഷകരുടെ ക്ഷേമത്തെക്കുറിച്ച്​ സംസാരിക്കുകയാണെങ്കിൽ അതാണ്​ യഥാർഥ ദേശീയത. മുറി ​ട്രൗസറിട്ട്​ നാഗ്​പൂരിൽനിന്ന്​ നടത്തുന്ന പ്രസംഗങ്ങൾ ദേശീയതയാണെന്ന്​ പറയാൻ കഴിയില്ല' -സചിൻ പൈലറ്റ്​ പേരെടുത്ത്​ പറയാതെ ആർ.എസ്​.എസിനെ വിമർശിച്ചു.

പുതിയ കാർഷിക നിയമങ്ങളിലൂടെ കർഷകരെ ​േകന്ദ്രസർക്കാർ ഇരുട്ടിലേക്ക്​ തള്ളിവിടുന്നു. എടുത്ത തീരുമാനത്തിൽനിന്ന്​ പിൻമാറുന്നത്​ പരാജയ​മല്ലെന്ന്​ കേന്ദ്രം മനസിലാക്കണം. ഭേദഗതികൾ വരുത്തുന്നതും നിയമങ്ങൾ പിൻവലിക്കുന്നതും മാപ്പ്​ പറയുന്നതും ​േനതാക്കളുടെ നിലവാരം ഉയർത്തും. വരും ദിവസങ്ങളിൽ കേന്ദ്രത്തിനെതിരെ കനത്ത സമ്മർദ്ദം ചെലുത്തുകയും കർഷകരുടെ ക്ഷേമത്തിന്​ വേണ്ടി ഒരുമിച്ച്​ പ്രവർത്തിക്കുകയും വേണമെന്നും രാജസ്​ഥാൻ മുൻ ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Nationalism not giving speeches from Nagpur Congress leader Sachin Pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.