ആക്രമണോത്സുക ഇന്ത്യക്ക്​ ‘ഭാരത്​ മാതാ കീ ജയ്​’ ദുരുപയോഗം ചെയ്യുന്നു

ന്യൂഡൽഹി: ദേശീയതയും ‘ഭാരത്​ മാതാ കീ ജയ്​’യും ആക്രമണോത്സുകവും വൈകാരികവുമായ ഇന്ത്യ എന്ന ആശയം സൃഷ്​ടിക്കാൻ ദു രുപയോഗം ചെയ്​തുവെന്ന്​ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​​ കുറ്റ​െപ്പടുത്തി. ജവഹർലാൽ നെഹ്​റുവിനെ കുറിച്ചു ള്ള പുസ്​തകത്തി​​െൻറ പ്രകാശന ചടങ്ങിലാണ്​ മിതഭാഷിയായ മൻമോഹൻ സിങ്​​ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.

രാഷ്​ട്രങ്ങളുടെ കൂട്ടത്തിൽ ഉൗർജസ്വലമായ ഒരു ജനാധിപത്യ രാജ്യമായാണ്​ ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നതെന്ന ്​ സിങ്​​ പറഞ്ഞു. ലോകത്തെ പ്രധാന ശക്​തികളിലൊന്നായി ഇൗ രാജ്യം മാറിയിട്ടുണ്ടെങ്കിൽ അതി​​െൻറ പ്രധാന ശിൽപിയായി പ്രഥമ പ്രധാനമന്ത്രിയെ അംഗീകരിക്കണം. രാഷ്​ട്രം ഉണ്ടായ കലുഷിതകാലത്ത്​ വ്യത്യസ്​ത സാമൂഹിക രാഷ്​ട്രീയ കാഴ്​ചപ്പാടുകളെ ഉൾക്കൊണ്ട്​ ജനാധിപത്യത്തി​​െൻറ വഴി തെരഞ്ഞെടുത്ത്​ നയിച്ചത്​ നെഹ്​റുവാണ്​.

അതുല്യമായ ശൈലിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന നെഹ്​റുവാണ്​ ആധുനിക ഇന്ത്യയുടെ സർവകലാശാലകളുടെയും അക്കാദമിക മേഖലയുടെയും സാംസകാരിക സ്​ഥാപനങ്ങളുടെയും അടിസ്​ഥാനമിട്ടത്​. നെ​ഹ്​റുവി​​െൻറ നേതൃത്വമില്ലായിരുന്നുവെങ്കിൽ ഇന്നുകാണുന്ന സ്വതന്ത്ര ഇന്ത്യ ഉണ്ടാകുമായിരുന്നില്ല.

എന്നാൽ, ഒരു വിഭാഗം​ ഒന്നുകിൽ ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാതെ അല്ലെങ്കിൽ മുൻധാരണകളാൽ നയിക്കപ്പെട്ട്​ നെഹ്​റുവി​​െൻറ തെറ്റായ ചിത്രമാണ്​ നൽകുന്നത്​. എന്നാൽ, ചരിത്രത്തിന്​ വ്യാജങ്ങളെയും കുത്തുവാക്കുകളെയും തള്ളാനും എല്ലാം കൃത്യമായ പരിപ്രേക്ഷ്യത്തിലാക്കാനുമുള്ള ശേഷിയുണ്ട്.

ദേശീയതയും ‘ഭാരത്​ മാതാ കീ ജയ്​’യും ആക്രമണോത്സുകവും വൈകാരികവുമായ ഇന്ത്യ എന്ന ആശയം നിർമിച്ചെടുക്കാൻ ദുരുപയോഗം ചെയ്യുന്ന ഒരു സമയത്ത്​ ​െനഹ്​റുവിനെ കുറിച്ച ഇൗ പുസ്​തകത്തിന്​ പ്രസക്​തിയുണ്ട്​. ആരാണ്​ ഇൗ ഭാരത്​ മതാ എന്നും ആരുടെ വിജയമാണ്​ നിങ്ങൾ ഇൗ ആശംസിക്കുന്നതെന്നും നെഹ്​റു ചോദിച്ചിരുന്നു.

‘‘പർവതങ്ങളും നദികളും വനങ്ങളും വയലുകളും എല്ലാവർക്കും പ്രിയപ്പെട്ടതാണെന്നും എല്ലാറ്റിനുമുപരിയായി ഇന്ത്യയിലെ ജനങ്ങളാണെന്നും’’ ഉള്ള നെഹ്​റുവി​​െൻറ ഉദ്ധരണിയും സിങ്​ എടുത്തുപറഞ്ഞു. നമ്മുടെ ചരിത്രത്തിലെ മറ്റേതു​ സമയത്തേക്കാളും അദ്ദേഹത്തി​​െൻറ പൈതൃകത്തിന്​ അങ്ങേയറ്റം പ്രസക്​തിയുള്ളത്​ ഇന്നാണ്​.

വൈകാരികമായി പ്രകോപനങ്ങളുണ്ടാക്കുകയും എളുപ്പം കബളിപ്പിക്കാൻ കഴിയുന്നവരെ വാർത്താവിനിമയ സാ​േങ്കതിക വിദ്യയിലൂടെ വ്യാജ പ്രോപഗണ്ടയിലൂടെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യു​േമ്പാൾ ​നെഹ്​റുവിനെ കുറിച്ചുള്ള ഇൗ പുസ്​തകം ഒരു മുന്നേറ്റമാണെന്നും സിങ്​​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Nationalism Misused To Construct Militant Idea Of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.