Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് പാർട്ടിയിലെ രണ്ടു പ്രമുഖ നേതാക്കൾ രാജിവെച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ നാഷനൽ കോൺഫറൻസ് പാർട്ടിയിലെ രണ്ടു പ്രമുഖ നേതാക്കൾ രാജിവെച്ചു. ദേവേന്ദർ റാണ, സുർജീത് സിങ് സ്ലാത്തിയ എന്നിവരാണ് ഞായറാഴ്ച രാജിവെച്ചത്.
ഇരുവരുടെയും രാജി എൻ.സി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല സ്വീകരിച്ചതായി നാഷനൽ കോൺഫറൻസ് വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ നടപടികളോ അഭിപ്രായപ്രകടനങ്ങളോ ആവശ്യമില്ലെന്ന് കരുതുന്നതായും പാർട്ടി ട്വീറ്റ് ചെയ്തു.
അബ്ദുല്ലയുടെ അടുത്ത അനുയായി ആയിരുന്നു റാണ. കൂടാതെ ജമ്മു റീജിയനിലെ പ്രാവിഷ്യൻ പ്രസിഡന്‍റായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഇരുനേതാക്കളും ഡൽഹിയിലെത്തി ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം.
അതേസമയം റാണ രാജിവെച്ചതോടെ എൻ.സി ജമ്മുവിലെ പ്രാവിൻഷ്യൽ പ്രസിഡന്‍റായി രത്തൻ ലാൽ ഗുപ്തയെ നാമനിർദേശം ചെയ്തു. ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.