ശാസ്ത്രീയ ഭാഷ സംസ്കൃതം മാത്രം; സംസാരിക്കുന്ന കമ്പ്യൂട്ടർ വരെ നിർമിക്കാം -ബി.ജെ.പി മന്ത്രി
മുംബൈ: സംസ്കൃതത്തിെൻറ സഹായത്തോടെ സംസാരിക്കുന്ന കമ്പ്യൂട്ടറുകൾ നിർമിക്കാൻ കഴിയുമെന്ന് നാസ വരെ സമ്മതി ച്ചെന്ന വിചിത്ര വാദവുമായി മാനവവിഭവശേഷി സഹമന്ത്രി രമേശ് പൊഖ്റിയാൽ.
സംസാരിക്കുന്ന കമ്പ്യൂട്ടറുകളാണ് ഇ നി യാഥാർത്ഥ്യമാകാൻ പോകുന്നത്. എന്നാൽ ഇത് സംസ്കൃതത്തിെൻറ സഹായത്തോടെ മാത്രമേ കഴിയൂ. സംസ്കൃതം ശാസ്ത്ര ഭാഷയാണ്. സംസ്കൃതത്തില്‍ വാക്കുകള്‍ എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെയാണ് അത് ഉച്ചരിക്കുന്നതും. അതിനാലാണ് പുതിയ കണ്ടുപിടുത്തങ്ങൾക്ക് ഇത് ഉപയോഗപ്പെടുമെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പറയുന്നത്. സംസ്കൃതത്തെ മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ബോംബെ ഐ.എ.ടിയുടെ 57ാമത് ബിരുദദാന ചടങ്ങളിൽ സംസാരിക്കവെയാണ് മന്ത്രി രമേശ് പൊഖ്റിയാൽ വിവാദ പ്രസ്താവന നടത്തിയത്.
ആറ്റങ്ങളെയും മോളിക്യൂളുകളെയും കണ്ടുപിടിച്ചത് ചരക ഋഷിയാണെന്നും ആയൂര്‍വേദമില്ലെങ്കില്‍ മെഡിസിനുകള്‍ പൂര്‍ണമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ആദ്യമായി ശസ്ത്രക്രിയ നടത്തിയ ഭിഷഗ്വരൻ സുശ്രുതനാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.