റോഡ് ഷോക്കിടെ ബലൂൺ പൊട്ടിത്തറിച്ചു; രാഹുൽ രക്ഷപ്പെട്ടത് തലനാഴിരക്ക് VIDEO

ജബൽപൂർ: കോൺഗ്രസ് സംഘടിപ്പിച്ച റോഡ് ഷോക്കിടെ ബലൂൺ പൊട്ടിത്തറിച്ചുണ്ടായ തീപിടിത്തത്തിൽ നിന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാഴിരക്ക്. മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം. പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തിൽ രാഹുൽ വരികെയാണ് ബലൂണിന് തീപിച്ചത്.

രാഹുലിനെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാനായി തയാറാക്കി വെച്ചിരുന്ന തട്ടിൽ നിന്നാണ് ബലൂൺ കൂട്ടത്തിലേക്ക് തീപടർന്നത്. തീപിടിച്ചതോടെ വൻ ശബ്ദത്തിൽ ബലൂൺ പൊട്ടിത്തെറിക്കുകയും വലിയ തീനാളം ഉയരുകയും ചെയ്തു. തീ ഉയർന്ന സ്ഥലവും രാഹുൽ സഞ്ചരിച്ച വാഹനവും തമ്മിൽ ഏതാനും അടി മാത്രമായിരുന്നു അകലം. സംഭവം നടന്ന ഉടൻ തന്നെ പ്രത്യേക സുരക്ഷാസേന സമീപ പ്രദേശത്ത് നിന്ന് പ്രവർത്തകരെ നീക്കി രാഹുലിന്‍റെ വാഹനം കടന്നു പോകാൻ സുരക്ഷ ഒരുക്കി.

ജബൽപൂർ ജില്ലയിൽ എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയാണ് രാഹുൽ ഗാന്ധി നടത്തിയത്. നർമ്മദാ നദി തീരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജബൽപൂർ വെസ്റ്റ്, ജബൽപൂർ നോർത്ത് സെൻട്രൽ, ജബൽപൂർ ഈസ്റ്റ് എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നു പോയത്. മധ്യപ്രദേശിലെ മുതിർന്ന നേതാക്കളായ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു.

Full View
Tags:    
News Summary - Narrow escape for Rahul Gandhi as balloons catch fire -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.