അഹമദാബാദ്: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ളവരെ നരോദാ ഗാം കൂട്ടക്കൊല കേസിൽ സാക്ഷിയായി വിസ്തരിക്കാൻ അനുമതി. ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മായ കോട്നാനിയുടെ അഭ്യർഥന മാനിച്ചാണ് പ്രത്യേക കോടതി അനുമതി നൽകിയത്.
ഗൈനക്കോളജിസ്റ്റായ മായ കോട്നാനി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ കലാപമുണ്ടായത്. നരോദ ഗാമിൽ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി നിയമസഭയിലും ആശുപത്രിയിലുമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്നതിനായാണ് അമിത് ഷാ ഉൾപ്പടെയുള്ളവരെ വിസ്തരിക്കണമെന്ന ആവശ്യം കോടതിയിൽ അവർ ഉയർത്തിയത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
മായ കോട്നാനിയുടെ നേതൃത്വത്തിൽ അക്രമികൾ നരോദ ഗാമിൽ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. നരോദഗാമിന് തൊട്ടടുത്ത പ്രദേശമായ നരോദപാട്യയിൽ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മായ കോട്നാനിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.