മോദിക്ക് ട്വിറ്ററില്‍ മൂന്നു ലക്ഷം ആരാധക നഷ്ടം

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ കൈവിട്ടത് മൂന്നുലക്ഷത്തിലേറെ ഫോളോവര്‍മാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ട്വിറ്റര്‍ സന്ദേശങ്ങളെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. നോട്ട് അസാധുവാക്കിയ പ്രഖ്യാപനം നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ 3,13,312 ഫോളോവര്‍മാരെയാണ് മോദിക്ക് നഷ്ടപ്പെട്ടത്. ട്വിറ്ററില്‍ മോദിക്ക് 2.40 കോടി ഫോളോവര്‍മാരുണ്ട്. നവംബറില്‍ കെജ്രിവാളിന് 9,15,189 ഫോളോവര്‍മാരെ അധികമായി കിട്ടി. 
 

Tags:    
News Summary - Narendra Modi's Twitter handle springs back after losing 3 lakh followers in a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.