ഞായറാഴ്ച വൈകീട്ട് ആറിന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: നരേന്ദ്ര മോദി ജൂൺ ഒമ്പതിന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തെ അറിയിച്ചുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

പാർലെമന്റിന്റെ സെൻട്രൽ ഹാളിലാണ് എൻ.ഡി.എ യോഗം നടക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം എൻ.ഡി.എ യോഗത്തിനായി എത്തിയിട്ടുണ്ട്. അതേസമയം, മന്ത്രിസഭയിൽ ഓരോ കക്ഷികൾക്കും നൽകേണ്ട മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ഇനിയും ധാരണയായിട്ടില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

അതിനിടെ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ​ക്കാ​യി വി​ല​പേ​ശ​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ ബി.​െ​ജ.​പി​യു​ടെ അ​ജ​ണ്ട​ക​ളി​ലും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ ഇ​ട​പെ​ട​ലുണ്ടായി. ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സേ​ന​യി​ലെ ക​രാ​ർ നി​യ​മ​ന​മാ​യ അ​ഗ്നി​വീ​ർ പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്ത് ജാ​തി സെ​ൻ​സ​സ് ന​ട​ത്ത​ണ​മെ​ന്നും ജെ.​ഡി.​യു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പി​ന്നാ​ലെ അ​ഗ്നി​വീ​ർ പു​​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന് എ​ൽ.​ജെ.​പി അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പാ​സ്വാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ഗ്നി​വീ​ർ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​മെ​ന്നും ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്നു​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്റെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. ഇ​തേ ആ​വ​ശ്യം സ​ഖ്യ​ക​ക്ഷി​ക​ൾ​കൂ​ടി ഉ​ന്ന​യി​ച്ച​തോ​ടെ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നു മു​മ്പേ മോ​ദി-​അ​മി​ത്ഷാ കൂ​ട്ടു​കെ​ട്ട് പ്ര​തി​രോ​ധ​ത്തി​ലാ​യി.

Tags:    
News Summary - Narendra Modi to take oath as PM on June 9 at 6pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.