സാ​​ങ്കേ​തി​ക വി​ദ്യ​യും പ്ര​തി​ഭ​യും വി​ക​സ​ന യാ​ത്ര​യി​ലെ ര​ണ്ട് പ്ര​ധാ​ന സ്തം​ഭ​ങ്ങ​ൾ -പ്ര​ധാ​ന​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: സാ​​ങ്കേ​തി​ക വി​ദ്യ​യും പ്ര​തി​ഭ​യു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ക​സ​ന യാ​ത്ര​യി​ലെ ര​ണ്ടു പ്ര​ധാ​ന സ്തം​ഭ​ങ്ങ​ളെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ര​ണ്ടാ​മ​ത് ലോ​ക ജി​യോ​സ്​​പേ​ഷ്യ​ൽ രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തെ ഓ​ൺ​ലൈ​നി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

സാ​​ങ്കേ​തി​ക​വി​ദ്യ മാ​റ്റം കൊ​ണ്ടു​വ​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് സാ​​ങ്കേ​തി​ക വി​ദ്യ​യി​ലൂ​​ടെ​യാ​ണ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ച​ത്. 80 കോ​ടി ആ​ളു​ക​ൾ​ക്ക് ​ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ത്തി​വെ​പ്പ് പ​രി​പാ​ടി ന​ട​ത്തി.

വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ആ​ളെ​യും ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​റി​​ന്റെ കാ​ഴ്ച​പ്പാ​ട്. സാ​​ങ്കേ​തി​ക​വി​ദ്യ ന​വീ​ക​ര​ണം കൊ​ണ്ടു​വ​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Narendra Modi speech in Second World Geospatial Inter-Republican Conference of the United Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.