ആർ.ബി.ഐ നടപടി സമ്പദ്​വ്യവസ്ഥയെ കോവിഡിൽ നിന്ന്​ രക്ഷിക്കും -മോദി

ന്യൂഡൽഹി: ​ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​ നടത്തിയ പ്രഖ്യാപനങ്ങൾ സമ്പദ്​വ്യവസ്ഥയെ കോവിഡ്​ 19 വൈറസ്​ ബാധയിൽ നിന്ന്​ രക്ഷിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്​പ പലിശ നിരക്കുകൾ കുറച്ചത്​ കോവിഡി​​െൻറ ആഘാതം സമ്പദ്​വ്യവസ്ഥയിൽ ലഘൂകരിക്കുന്നതിന്​ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്​വ്യവസ്ഥയെ കോവിഡ്​ 19 വൈറസിൽ നിന്ന്​ രക്ഷിക്കുന്നതിന്​ ആർ.ബി.ഐയുടെ നടപടി സഹായിക്കും. ഇതോടെ ബാങ്കുകൾക്ക്​ കൂടുതൽ വായ്​പ നൽകാനുള്ള അവസരമൊരുക്കും. മധ്യവർഗത്തിനും വ്യാപാരികൾക്കും തീരുമാനം ഗുണകരമാവുമെന്നും മോദി ട്വീറ്റ്​ ചെയ്​തു. ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസി​​െൻറ പ്രഖ്യാപനം വന്ന്​ മണിക്കൂറുകൾക്കകമാണ്​ മോദിയുടെ ട്വീറ്റ്​ പുറത്ത്​ വന്നിരിക്കുന്നത്​.

Tags:    
News Summary - Narendra modi on rbi announcement-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.