ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലോകം പ്രതിസന്ധിയിലായപ്പോൾ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്യുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് ലോകരാജ്യങ്ങൾ എല്ലാ സമയത്തും ഇന്ത്യെയ ഓർമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധപൂർണ്ണിമ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് മോദിയുടെ പ്രസ്താവന.
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച് നിന്ന് പോരാടാം. ഇന്ത്യയുടെ പുരോഗതിക്ക് എപ്പോഴും ലോകരാജ്യങ്ങളിൽ നിന്ന് അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കോവിഡ് കാലത്ത് രോഗികളെ പരിചരിക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും തെരുവുകൾ ശുചിയാക്കുന്നതിനുമെല്ലാം കുറേയാളുകൾ നിതാന്ത പരിശ്രമത്തിലാണ്. ഇത്തരക്കാരെ ഈയൊരവസരത്തിൽ സല്യൂട്ട് ചെയ്യുകയാണെന്നും മോദി പറഞ്ഞു.
ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിനും ബുദ്ധൻ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.