Posted On
date_range Updated On
date_range പ്രജ്ഞ സിങ്ങിൻെറ സ്ഥാനാർഥിത്വം ഹിന്ദുക്കളെ തീവ്രവാദികളാക്കുന്നവർക്കുള്ള മറുപടി -മോദി
ന്യൂഡൽഹി: സ്വാധി പ്രജ്ഞ സിങ്ങിൻെറ സ്ഥാനാർഥിത്വം ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്നവർക്കുള്ള മറുപ ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു മതത്തെയും സംസ്കാരത്തേയും മുഴുവനായി തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
ആദായനികുതി വകുപ്പിൻെറ റെയ്ഡുകളെ കുറിച്ച് മോദി പ്രതികരണം നടത്തി. രാഷ്ട്രീയപ്രേരിതമായല്ല റെയ്ഡുകൾ നടത്തുന്നത്. റെയ്ഡുകൾ സ്വാഭാവിക നിയമ നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡുകളിൽ അഴിമതിക്കുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ശിശുക്ഷേമത്തിനും മാതൃക്ഷേമത്തിനും വേണ്ടിയുള്ള പണം ചിലർ പൂഴ്ത്തിവെച്ചതായും കണ്ടെത്താൻ സാധിച്ചുവെന്നും മോദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.